പെരുമാറ്റച്ചട്ടം: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി സംഗമം മാറ്റിവെച്ചു

വേങ്ങര: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ, സെപ്തംബർ 27 ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഭിന്നശേഷി സംഗമം മാറ്റിവെച്ചതായി ഭരണസമിതി അറിയിച്ചു.

കൂരിയാട് ജെംസ് പബ്ലിക് സ്കൂളിൽ വെച്ച് നടത്താനായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി മാറ്റിവെച്ചതുമൂലം ആരും പ്രയാസപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഗമത്തിന്റെ പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ ഉടൻതന്നെ അറിയിക്കുന്നതായിരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}