വേങ്ങര: തയ്യിലക്കടവ് പാലം അപ്രോച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പാലങ്ങൾ വിഭാഗം പാലക്കാട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
യാത്രക്കാർക്കുള്ള ബദൽ മാർഗ്ഗങ്ങൾ:
ഇതുവഴി ഒതുക്കുങ്ങൽ ഭാഗത്തേക്ക് കടന്നുപോകുന്ന വാഹനങ്ങൾ പാണക്കാട് പാലം വഴി കാരത്തോട് - കോട്ടുമല - വള്ളിപ്പാടം - ആലുങ്ങൽ കടവ് പാലം വഴി കടന്നുപോകേണ്ടതാണ്.
റോഡ് പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മാന്യ യാത്രക്കാരുടെ ഭാഗത്തുനിന്ന് പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.