വേങ്ങര: സംസ്ഥാന സർക്കാറിന്റെ ജനദ്രേഹ നടപടികൾക്കെതിരെ..കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ.. സംസ്ഥാനമൊട്ടുക്കും ബിജെപിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പദയാത്ര ഇന്നലെ 3:30 ന് വേങ്ങര സിനിമാഹാൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വേങ്ങര, കച്ചേരിപ്പടി, പാലച്ചിറമാട് വഴി കൂരിയാട് സമാപിച്ചു.
പദയാത്രയുടെ ഉദ്ഘാടനം ബിജെപി പാലക്കാട് മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ ജാഥാനായകന് പദാക കൈമാറി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എട്ട് വർഷമായി ഭാരതം ഭരിക്കുന്ന നരേന്ദ്ര മോദി നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കി വരുന്ന ഒരോ ജനക്ഷേമ പദ്ധികളും അനുഭവിക്കാത്ത ഒരു പൗരനും ഇന്ത്യയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ അതെല്ലാം സംസ്ഥാന സർക്കാറാണ് നൽകുന്നതെന്ന് കേരളത്തിൽ പ്രചരിപ്പിക്കുകയും മോദിയെയും സർക്കാറിനെയും കുറ്റപ്പെടുത്തുന്ന നിലപാടിനെ ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രേമൻ മാസ്റ്റർ പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ എം സുധീഷ് അധ്യക്ഷനായ ഉദ്ഘാടന സദസിൽ പദയാത്ര നയിക്കുന്ന വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, എൻ കെ ശ്രീധർ, കെ പി വിബീഷ് തുടങ്ങിയവർ സംസാരിച്ചു.ബിജെപി ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, യുവമോർച്ച ജില്ല സെക്രട്ടറി പ്രശോഭ് തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം 7 മണിയോടെ കൂരിയാട് എത്തിയ പദയാത്രയുടെ സമാപന സമ്മേളനം ബിജെപി മലപ്പുറം ജില്ല പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ഓരോ ജനക്ഷേമ പദ്ധതികൾ മാത്രം മതി 2024-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ ബിജെപി ഭരണ തുടർച്ച നേടാൻ എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഏരിയ പ്രസിഡന്റ് സന്തോഷ് പറാട്ട് അധ്യക്ഷനായി.
കേന്ദ്ര സർക്കാർ നൽകുന്ന ഓരോ പദ്ധതിയിലും ഗുണഭോക്താക്കളായ സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം കയ്യാളുന്ന സംസ്ഥാന സർക്കാറിനെ ശക്തമായി വിമർശിച്ചു കൊണ്ട് പദയാത്ര നയിക്കുന്ന മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ സംസാരിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായുള്ള പദയാത്രയുടെ രണ്ടാം ദിവസം ഞായറാഴ്ച (29-01-23) 3 PM ന് കണ്ണമംഗലം തിണ്ടേക്കാട്ട് നിന്നും ആരംഭിച്ച് എ ആർ നഗർ പുകയൂരിൽ സമാപിക്കുന്ന പദയാത്രയിൽ എല്ലാ സജ്ജനങ്ങളും അണിനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി മലപ്പുറം ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, ശ്രീധർ, ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.