മസ്ജിദു റഹ്മാൻ ശിലാസ്ഥാപനം നിർവ്വഹിച്ചു

വേങ്ങര: എ ആർ നഗർ കക്കാടംപുറം മസ്ജിദുറഹ്മാൻ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കെ കെ ഹൈദ്രസ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റകോയ തങ്ങൾ ദുഅക്ക് നേത്യത്വം നൽകി.അബ്ദുൽ ഗഫൂർ ഫൈസി മുഖ്യപ്രഭാഷണം നടത്തി.

പി.കെ അബ്ദുൽ ഗഫൂർ മുസ് ലിയാർ, കെ.പി അഹമദ് ഹാജി, കെ കെ മൂസ,കള്ളിയത്ത് അബദുറഹ്മാൻ കുട്ടി മാസ്റ്റർ, ജഅഫർ ഫൈസി, കുറുക്കൻ ബാപ്പു, കെ കെ ലത്തീഫ്, കെ.പി സുബൈർ, കെ.സി മുഹമ്മദ് കുട്ടി, കാമ്പ്ര ൻ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}