വേങ്ങര: വേങ്ങരയിലെ മെഡിക്കൽ ലാബുകൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോഗ്യ മന്ത്രി വീണ ജോർജിന് പരാതി നൽകി.
യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, ജനറൽ സെക്രട്ടറി ഫത്താഹ് മൂഴിക്കൽ എന്നിവരാണ് മന്ത്രിയുടെ ചേമ്പറിലെത്തി പരാതി സമർപ്പിച്ചത്. അടിയന്തിരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇത് വളരെയധികം ഗൗരവമുള്ള വിഷയമാണെന്നും, ലാബുകാർ കുറ്റക്കാരാണെങ്കിൽ രെജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.