മലപ്പുറം: കണ്ണൂരിൽ വെച്ച് നടന്ന പഞ്ചായത്ത് എംപ്ലോയീസ് സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ജേതാക്കളായി.വിജയികൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമ്മാനദാനം നൽകി.
പാലക്കാടായിരുന്നു എതിരാളികൾ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം. പാലക്കാടിന് വേണ്ടി ഷറഫുദ്ദീൻ ഗോൾ നേടിയപ്പോൾ മലപ്പുറം ജില്ലക്ക് വേണ്ടി മാനുപ്പ, റിംഷാദ് എന്നിവരും ഗോൾ നേടി. തുടർച്ചയായി രണ്ടാമതാണ് മലപ്പുറം ജില്ല ജേതാക്കളായത്.
പാലക്കാടിന്റെ ശറഫുദ്ധീൻ മാൻ ഓഫ് ദി മാച്ച് ആയി. മലപ്പുറത്തിന്റെ സുബ്രമണ്യൻ ടൂർണമെന്റിലെ മികച്ച ഗോളി ആയി തിരഞ്ഞെടുക്കപ്പെട്ടു.