ടൈഗേർസ് ഇരിങ്ങല്ലൂർ ജേതാക്കളായി

വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണ്ണമെന്റിൽ ജിംഖാന അമ്പലമാടിനെ ടോസിലൂടെ പരാജയപ്പെടുത്തി ടൈഗേർസ് ഇരിങ്ങല്ലൂർ ജേതാക്കളായി. 

ടൂർണ്ണമെന്റിലെ ടോപ്പ് സ്കോററായി എം ജാബിറിനെയും മികച്ച ഗോൾകീപ്പറായി ഇർഷാദിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.സോമനാഥൻ ട്രോഫികൾ വിതരണം ചെയ്തു.

കെ നാസർ, സി റഹീം, പി ഹംസ, എ.വി അബൂബക്കർ സിദ്ധീഖ്, എം മുഹമ്മദ്, പി നജീബ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}