ബിജെപി വേങ്ങര മണ്ഡലം സ്ത്രീ ശാക്തീകരണയോഗം സംഘടിപ്പിച്ചു

വേങ്ങര: സമസ്ത മേഖലകളിലും ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് നരേന്ദ്ര മോദി ലക്ഷ്യം വെയ്ക്കുന്നതെന്ന് എം പ്രേമൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഓരോ പദ്ധതികളും ആവിഷ്കരിക്കുമ്പോൾ സ്ത്രീകളെയാണ് മുന്നിൽ കാണുന്നത്. ഭാരതത്തിലെ പ്രധാന വകുപ്പുകൾ വരെ ഇന്ന് കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്ന് ബിജെപി വേങ്ങര മണ്ഡലം സ്ത്രീ ശാക്തീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എം പ്രേമൻ മാസ്റ്റർ പറഞ്ഞു.
          
മെയ് മാസം ആദ്യ വാരത്തിൽ തൃശൂരിൽ വെച്ച് രണ്ട് ലക്ഷത്തിലധികം സ്‌ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് നടത്താനിരിക്കുന്ന മഹാസംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു വേങ്ങര മണ്ഡലം എ ആർ നഗർ പുകയൂരിൽ സ്ത്രീശക്തി ശക്തി സംഗമം സംഘടിപ്പിച്ചത്. ബിജെപി പാലക്കാട് മേഖല ജനറൽ സെക്രട്ടറി എംപ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വേങ്ങര മണ്ഡലം മഹിള മോർച്ച പ്രസിഡന്റ് വി പി ബീന വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. 

ബിജെപി വേങ്ങര മണ്ഡലം പ്രഭാരിയായി ചുമതലയേറ്റ ദിനേശൻ മാസ്റ്റർ, വേങ്ങര മണ്ഡലം പ്രസിഡന്റ് വി ജയകൃഷ്ണൻ, ടി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}