തുടർച്ചയായി എട്ടാം വർഷവും യാത്രക്കാർക്ക് നോമ്പ് തുറ സൗകര്യമൊരുക്കി

കൊളപ്പുറം: വഴി യാത്രക്കാരായ നോമ്പുകാർക്ക് നോമ്പുതുറക്കാൻ സൗകര്യം ഒരുക്കി തുടർച്ചയായി എട്ടാം വർഷവും കൊളപ്പുറം നാഷണൽ ഹൈവേയിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്  കമ്മിറ്റി. ഈ വർഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലി ശിയാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു. 

രണ്ടാം ദിവസത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ  എ പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, സി കെ മുഹമ്മദ് ഹാജി കെ ഖാദർ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കൾ, എം എ മൻസൂർ, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറർ പി.എ. ജവാദ് ,വേങ്ങര മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കെ കെ സെയ്തലവി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീൻ, മുനീർ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിർ  മുസ്തഫ ഇടത്തിങ്ങൽ, കെ കെ മുജീബ്, അഷ്റഫ് ബാവുട്ടി, സൗദി കെഎംസിസി ഭാരവാഹി മജീദ് പുകയൂർ, കാവുങ്ങൽ മുഹമ്മദ്,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുൽ റഷീദ്, മുസ്തഫ യമാനി , ചോലക്കൻ സിദ്ദീഖ്  ചോലക്കൻ ഗഫൂർ , എം കെ ശിഹാബുദ്ദീൻ, ആവയിൽ അസ്‌ലം, എംകെ ഇബ്രാഹിംകുട്ടി, യൂസഫലി മാട്ര, പി ടി കബീർ, ഇസ്മായിൽ തെങ്ങിലാൻ, പി.കെ നൗഫൽ, മുനീർ പുളിശ്ശേരി, സി എച്ച് അൻവർ , ഇൻ സാഫ്, അരീക്കൻ നുഫൈൽ, സി ഹാഷിം, ടി ഹനിഫ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}