ഒതുക്കുങ്ങൽ: മുനമ്പത്ത് യൂണിറ്റ് കേരള മുസ്ലിം ജമാ അത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ മുനമ്പത്ത് ദാറുസ്സലാം സുന്നി മദ്രസയിൽ ബദർ അനുസ്മരണവും സമൂഹ നോമ്പ്തുറയും സംഘടിപ്പിച്ചു. അബ്ദു സമദ് അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തി.
മൊയ്തീൻകുട്ടിസഖാഫി, ശാഫി ബാഖവി, ഹംസ മാസ്റ്റർ കടമ്പോട്ട് എന്നിവർ സംസാരിച്ചു. അറുനൂറോളം പേർ പങ്കെടുത്തു.