ജല്‍ ജീവന്‍ മിഷന്‍ ഊരകം പഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വേങ്ങര: പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് ലൈന്‍ വഴി വീടുകളിലെത്തിച്ചു നല്‍കാന്‍ ഉദ്ദേശിച്ചു നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊരകം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. 

പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സയ്യിദ് കെ.കെ.അബ്ദുല്ല മന്‍സൂര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  മണ്ണില്‍ ബെന്‍സീറ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ.മൈമൂനത്ത്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി  ചെയര്‍മാന്‍മരായ പി.കെ.അഷ്റഫ്, ടി.വി.ഹംസ ഹാജി, കെ.സമീറ, വാര്‍ഡ് മെമ്പര്‍മാരായ എൻ.ടി ഷിബു  കെ.കെ.ഫാത്തിമ അന്‍വര്‍, സുബൈബത്തുല്‍ അസ്ലമിയ്യ, ബീന ജോഷി, എ.ടി.ഇബ്രാഹിം കുട്ടി, പി.കെ.അബൂ ത്വാഹിര്‍, എം.കെ.ഷറഫുദ്ദീന്‍ , നിര്‍വ്വഹണ സഹായ ഏജന്‍സി കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി ടീം ലീഡര്‍ മുഹമ്മദ് അബ്ദുൽ ജലാൽ , പ്രദേശവാസികൾതുടങ്ങിയവർ സംമ്പന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}