ദി കേരള സ്റ്റോറി സിനിമക്കെതിരെ സർക്കാർ മൗനം പ്രതിഷേധാർഹം: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ്

വേങ്ങര: മെയ് അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന ദ കേരള സ്റ്റോറി സിനിമക്കെതിരെ സർക്കാർ മൗനം അപകടകരമാണന്നും സിനിമയിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് സമാധാനം തകർക്കാനുള്ള ശ്രമം സർക്കാർ ഗൗരവമായി കണ്ട് സിനിമക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

കേരളത്തിൽ മതം മാറ്റി മുപ്പത്തിരണ്ടായിരം സ്ത്രീകളെ ഇസ്ലാമിക് സ്റ്റോറ്റിൽ അംഗങ്ങളാക്കിയെന്നുള്ള കള്ള പ്രചരണമാണ് സിനിമ പ്രചരിപ്പിക്കുന്നത്. രാജ്യത്ത് ഒരെറ്റ ലൗവ് ജിഹാദ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് ലോകസഭയിൽ രേഖാമൂലം കേന്ദ്ര സർക്കാർ അറിയിച്ചതാണ്, 2022 നവംബറിൽ ഇറക്കിയ ട്രയലർ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് ഇറക്കിയത്, അന്ന് തന്നെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. മാധ്യമ പ്രവർത്തകൻ ബിആർ അരവിന്ദാക്ഷനാണ് പരാതി നൽകിയിരുന്നത്ത്. ഇതേ തുടർന്ന് കേസെടുക്കാൻ പോലീസ് മേധാവി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശവും നൽകിയിരുന്നു, പിന്നീട് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിയില്ല, മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടിവ് റഫറൻസായി ട്രെയിലറിലുണ്ട്. കേരള സ്റ്റോറി സിനിമ രാജ്യവ്യാപകമായി  പ്രചരിപ്പിക്കാൻ എല്ലാ സംവിധാനങ്ങളും റെഡിയായി നിൽക്കുകയാണ്, സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണന്നും സർക്കാർ സംവിധായകനെതിരെ കേസെടുക്കാൻ തയ്യാറാവണം, കേരളത്തിലെ സമാധാനം തകർക്കാൻ മാത്രമെ സിനിമ പ്രയോജനപ്പെടുകയെള്ളു, സിനിമക്കെതിരെ സർക്കാർ മൗനം പാലിക്കാതെ ശക്തമായ  നടപടിയെടുത്ത്  പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാർ തയ്യാറാവരുതെന്നും യോഗം ഓർമ്മിപ്പിച്ചു. 

നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ, ജില്ലാ സെക്രട്ടറിമാരായ കരീംകാബ്രൻ, അഷ്റഫ് രാങ്ങാട്ടൂർ, എന്നിവർ സംസാരിച്ചു. അഡ്വ ,പ്രജിത്ത് സ്വാഗതവും, പി പി എ ബാവ നന്ദിയും പറഞ്ഞു. സുലൈഖ മജീദ് ,ടി.കെ റാഫി,അഷ്റഫലി മാടം ചിന എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}