വേങ്ങര: വേങ്ങര നിയോജക മണ്ഡലം എസ്.ഡി.പി.ഐ നേതൃസംഗമവും ഇഫ്താറും സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കൂരിയാട് ബ്രീസ് ഗാർഡനിൽ നടന്ന സംഗമത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി ഷെരീഖാൻ, ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് അംഗം കോറാടൻ നാസർ, നിയോജക മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
കെ കെ സൈതലവി, കെ എം മുസ്തഫ, ഇ കെ റഫീഖ്, എ മൻസൂർ, തയ്യിൽ ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി.