പ്രവേശനോത്സവവും ഉപഹാര സമർപ്പണവും നടത്തി

ഊരകം: ഊരകം ഒ.കെ.എം.നഗർ നസീമുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ 2023 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവവും, പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും മദ്രസ ഹാളിൽ നടന്നു.

സ്വദർ മുഅല്ലിം മുഹമ്മദ് ഹസ്സൻ മുസ്ലിയാർ അധ്യക്ഷം വഹിച്ച ചടങ്ങ് മദ്രസ പ്രസിഡന്റ് അസീസ് ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എൻ.പി. മുനീർ സ്വാഗതം പറഞ്ഞു. 

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, അവരുടെ ഉസ്താദിനുമുള്ള ഉപഹാര സമർപ്പണം എൻ .പി .അബു ഹാജി, കെ.ടി അബ്ദുൾ മജീദ്, അസീസ് ദാരിമി എന്നിവർ നടത്തി.
    
അബ്ദുറഹിമാൻ മുസ്ലിയാർ, ബശീർ മുസ്ലിയാർ ,നാസർ ഫൈസി എന്നിവർ പ്രസംഗിച്ചു. മുജീബ് എം ടി. നന്ദി പ്രസംഗം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}