സാമൂഹ്യ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് പ്രമേയം പാസാക്കി

വേങ്ങര: സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2500 രൂപയാക്കി മാറ്റാൻ വേങ്ങര ഗ്രാമപഞ്ചായത്ത് ബോർഡിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഇടതു സർക്കാർ തുടർന്ന് ഭരണത്തിൽ വരുന്ന മുമ്പ് ക്ഷേമപെൻഷൻ 2500 രൂപയാക്കിമാറ്റുമെന്ന് വാക്ദാനം നൽകിയിരുന്നു. 

നിലവിൽ നിത്യ ഉപയോഗസാധനങ്ങളുടെയും സർവ്വ വസ്തുക്കളുടെയും വില  വൻ വർദ്ധനവ് വന്നത് നിലവിലെ പെൻഷൻ കടലിൽ കായം കലക്കിയത് പോലെയാണ്.  ഗൗരവമേറിയ വിഷയം വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ബോർഡിൽ അവതരിപ്പിക്കുകയും പെൻഷൻ 2500 രൂപയാക്കി സർക്കാർ വാഗ്ദാനം പാലിക്കണമെന്നും അതോടൊപ്പം ഭർത്താവ് ഉപേക്ഷിച്ച് സ്ത്രീകളുടെ പെൻഷൻ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാരുവാനും പ്രമേയം അവതരിപ്പിച്ചു.

ഒമ്പതാം വാർഡ് അംഗം  ചോലക്കൽ റഫീഖ് പ്രമേയം പിന്താങ്ങി, മറ്റു അംഗങ്ങൾ ഐക്യകണ്ഠേനെ പ്രമേയത്തിന് പിന്തുണച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}