വരും ദിവസങ്ങളിൽ വേനൽ മഴ സജീവമാകും;

മലപ്പുറം: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഏപ്രിൽ 29- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

ഏപ്രിൽ 30- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്

മേയ് 01- പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ

മേയ് 02- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ

മേയ് 03- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}