വേങ്ങര: സമൂഹത്തിലെ വിവിധ മത വിഭാഗങ്ങളിലെ സൗഹൃദ സംഗമ വേദിയായി മാറി. ആയിരത്തി മുന്നൂറിലധികം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.
ഹുജ്ജത്തുൽ ഇസ്‌ലാം മദ്രസ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ചതായിരുന്നു പരിപാടി. ഒൻപത് വർഷങ്ങളിൽ തുടർച്ചയായി സംഘടിപ്പിച്ചിരുന്ന സമൂഹ നോമ്പ് തുറ മഴയും കോവിഡുമായി അഞ്ച് വർഷത്തോളമായി നടത്താനായിരുന്നില്ല. ഇത് പത്താം വർഷമാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. മദ്രസ കമ്മറ്റി ഭാരവാഹികളും പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി.