റോഡില്ല, ഇടവഴി തന്നെ ശരണം ചെറുകര മല നിവാസികൾ ദുരിതത്തിൽ

വേങ്ങര: വേങ്ങരഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പാണ്ടികശാല ചെറുകര മല-ബൈത്തുറഹ്മ ഇടവഴി റോഡാക്കി മാറ്റാത്തത് മൂലം പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. കാലങ്ങളായി ഇടവഴിയായി കിടക്കുന്ന സ്ഥലം റോഡാക്കണമെന്ന ആവശ്യം  ശക്തമാവുകയാണ്. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തേക്ക്  വാഹനങ്ങൾ കൊണ്ടുപോകുന്നതിനും മറ്റും സഞ്ചാരസൗകര്യം ഇല്ലാത്തതുമൂലം പ്രദേശവാസികൾ ഏറെ ദുരിതമനുഭവിക്കുകയാണ്.

ഇവിടെയുള്ള ഇടവഴി 10 അടി വീതിയിൽ റോഡാക്കി മാറ്റിയാൽ വലിയ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ പറഞ്ഞു. ഈ ഇടവഴി സൈഡ് ഭിത്തി കെട്ടി റോഡാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും ഗ്രാമപഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഫണ്ടുകൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}