ബദ്‌രിയ്യ ശരീഅത്ത് കോളേജ് സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: മെയ്‌ 12,13,14 തിയ്യതികളിൽ വേങ്ങര കൂറ്റാളൂർ പി. പി ഉസ്താദ് നഗറിൽ നടക്കുന്ന ബദ്‌രിയ്യ ശരീഅത്ത് കോളേജ് 13 ആം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ബദ്‌രിയ്യ പ്രസിഡന്റ്  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 

പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, കെ. കെ.എസ് ബാപ്പുട്ടി തങ്ങൾ, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം ,കെ. പി വലിയാപ്പു ഹാജി, പി.പി ഹസ്സൻ ,കെ.പി ചെറീത് ഹാജി, വളപ്പിൽ ഉമർ ഹാജി, ടി.വി ഹംസ ഹാജി ,ഇ.വി അബ്ദുറഹീം ഫൈസി അൽ ബദ് രി പങ്കെടുത്തു. 

ബദ്‌രിയ്യ പൂർവ വിദ്യാർത്ഥി  സയ്യിദ് സുബ്ഹാൻ തങ്ങളാണ് ലോഗോ ഡിസൈൻ ചെയ്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}