വേങ്ങര: മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും ആക്രമങ്ങളിലും പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻമാസ്റ്റർ, ഡിസിസിമെമ്പർ എ കെഎ നസീർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു, ടി കെ മൂസക്കുട്ടി, വി.ടി മൊയ്തീൻ, സാക്കിർ വേങ്ങര, അഡ്വക്കേറ്റ് അനീസ് കെപിഎം, കാപ്പൻ മുസ്തഫ, മുള്ളൻ ഹംസ, സോമൻ ഗാന്ധിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.
പറാഞ്ചേരി അഷറഫ്,
ടി കെ റാഫി, സി എച്ച് അനീസ്, ടിവി രാജഗോപാൽ, പാലശ്ശേരി ബാവ, വി ടി സുബൈർ, രവി പാണ്ടികശാല, സുബൈർ ബാവ താട്ടയിൽ, കെ വിജയൻ, പലശ്ശേരി മുഹമ്മദ്, കാട്ടി കുഞ്ഞവുറു, ഇ കെ കുഞ്ഞിതു, സുഹൈൽ പൂക്കോളം, ബാപ്പുട്ടി പാറക്കൽ, അൻവർ മാട്ടിൽ, സലീം, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.