വേങ്ങര: എം. എസ്. എഫ് ഊരകം കുന്നത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാല കേരളം ചങ്ങാതിക്കൂട്ടവും വിദ്യാർത്ഥി സംഗമവും നടത്തി. ചങ്ങാതിക്കൂട്ടം എം. എസ്. എഫ് മലപ്പുറം ജില്ലാ ട്രഷറർ പി. എ ജവാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എം. എസ്. എഫ് പ്രസിഡന്റ് സയ്യിദ് അനീർ തങ്ങൾ അധ്യക്ഷനായി.
വിദ്യാർത്ഥി സംഗമവും, സമാപന സമ്മേളനവും ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം. കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഊരകം പഞ്ചായത്ത് എം. എസ്. എഫ് പ്രസിഡന്റ് എൻ. ജസീം വിഷയാവതരണത്തിന് നേതൃത്വം നൽകി.
മുസ്ലിം ലീഗ് വാർഡ് നേതാക്കളായ പി. ഹുസൈൻ, എൻ. പി സിദ്ധീഖ്, ഊരകം പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സമീർ കുറ്റാളൂർ, സെക്രട്ടറി എൻ. പി അബൂബക്കർ സിദ്ധീഖ്, ഊരകം പഞ്ചായത്ത് എം. എസ്. എഫ് ജനറൽ സെക്രട്ടറി സാദിഖ്, ഊരകം പഞ്ചായത്ത് ബാല കേരളം കോർഡിനേറ്റർ യു. കെ സർബാസ്, യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികളായ ആസിഫ് ടി, ഷുഹൈബ് പി പി, ഇസ്ഹാഖ് വി ടി, നാസർ പി, ത്വയ്യിബ്, മൂസ, വി. ടി ഷാനു നിയാസ്, യൂണിറ്റ് എം. എസ്. എഫ് ഭാരവാഹികളായ എൻ. പി ഇർഷാദ്, വി. ടി സനൂഫ്, സി. കെ സിനാൻ, ടി. ടി അജ്മൽ, ഊരകം പഞ്ചായത്ത് ബാല കേരളം ക്യാപ്റ്റൻ സി. ജാസിം എന്നിവർ സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി പി. ഹിജ്ലാൻ സ്വാഗതവും യൂണിറ്റ് ചങ്ങാതിക്കൂട്ടം കോർഡിനേറ്റർ വി. ടി നിഹാദ് നന്ദിയും പറഞ്ഞു.