കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ ഈ വർഷത്തെ മുന്നൊരുക്കം പ്രൗഢമായി. ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് വേണ്ടി യാത്രക്ക് മുന്നോടിയായിട്ടാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹജ്ജ് ഹൗസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ സംഗമം എം.പി.അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.വി.ഇബ്റാഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ഫാത്തിമത്തു സുഹ്റ, ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ ഷജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി.അബ്ദു റഹ്മാൻ, മുനിസിപ്പൽ കൗൺസിലർ അലി വെട്ടോടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.മുഹമ്മദലി(പള്ളിക്കൽ), ടി.പി.വാസുദേവൻ(വാഴയൂർ ), സക്കരിയ്യ (വാഴക്കാട്), കെ.കെ.മുഹമ്മദ്(പുളിക്കൽ) എ.പി.ജമീല ടീച്ചർ (ചേലേമ്പ്ര), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദു റഹ്‌മാൻ, മദ്രസ ക്ഷേമ നിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ എ.കെ.അബ്ദുൽ ഹമീദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കാസിം കോയ, അഡ്വക്കറ്റ് പി.മൊയ്തീൻ കുട്ടി, ഡോക്ടർ ഐ.പി. അബ്ദുൽ സലാം, പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബർ എന്നിവർ സംസാരിച്ചു.
2016 മുതൽ വിവിധ കാരണങ്ങളാൽ എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2019 ൽ പുന:സ്ഥാപിച്ചെങ്കിലും റീ കാർപെറ്റിംഗിന്റെ പേരിൽ ഒഴിവായെങ്കിലും ഈ വർഷമാണ് ഹജ്ജ് ഹൗസ് വീണ്ടും ഉണരുന്നത്.
ഹജ്ജ് ക്യാമ്പിന്റെ മുഖ്യ രക്ഷാധികാരിയായി കേരള സംസ്ഥാന ഹജ്ജ് - വഖഫ് - ന്യൂനപക്ഷ ക്ഷേമ - കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി (ചെയർമാൻ),പി.വി അബ്ദുൽ വഹാബ്.എം.പി (എംബാർകേഷൻ പോയിൻറ് ചെയർമാൻ),ടി.വി
ഇബ്രാഹിം എംഎൽഎ (വൈസ് ചെയർമാൻ),
അഡ്വക്കറ്റ് പി.മൊയ്തീൻ കുട്ടി ജനറൽ കൺവീനറുമായി 201 അംഗ സംഘാടക സമിതി രൂപീകരണം നടന്നു.