ഐ.യു.എച്ച്.എസ്.എസിൽ വിജയാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ: പത്താം ക്ലാസ്സ് പരീക്ഷയിൽ 100 ശതമാനം വിജയവും 161 എ പ്ലസും നേടിയ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വിജയാഘോഷം സംഘടിപ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും കരിമരുന്നിന്റെയും കലാപ്രകടനങ്ങളുടെയും  അകമ്പടിയോടെ വീണാലുക്കൽ നിന്ന് സ്കൂളിലേക്ക് ഘോഷയാത്ര നടന്നു.

അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. കുഞ്ഞമ്മദ് മാസ്റ്റർ, കമ്മറ്റി സെക്രട്ടറി ടി. മരക്കാർ കുട്ടി ഹാജി, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, പ്രധാനാധ്യാപകൻ കെ മുഹമ്മദ് അഷ്റഫ്, പി.ടി എ പ്രസിഡൻ്റ് എം.കെ ഷാഹുൽ ഹമീദ്, എ.മമ്മു, സി.കെ അഹമ്മദ് കുട്ടി, ടി ചെറീത്, വി.മുബാറക്, സി.ഹംസ ഹാജി, ടി ഇ കുഞ്ഞിപ്പോക്കർ, സുൾഫീക്കർ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}