കുഴിയിലകപ്പെട്ട കുറുനരിയെ ട്രോമാ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വേങ്ങര: വേങ്ങര പഞ്ചായത്തിലെ വലിയോറ മണപ്പുറം പ്രദേശത്ത് പത്ത്‌ ദിവസത്തോളമായി കുഴിയിലകപ്പെട്ട കുറുനരിയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷപ്പെടുത്തി.

കുറുനരി കുഴിയിൽ വീണ്കിടക്കുന്നത് നാട്ടുകാർ കാണുകയും കയറിപോകുവാനുള്ള സൗകര്യങ്ങളും ഭക്ഷണവും  നൽകി വരികയായിരുന്നു.

പത്ത്‌ ദിവസത്തോളം കഴിഞ്ഞിട്ടും കുറുനരി കുഴിയിൽ നിന്ന് പുറത്ത് പോകാതെ കുഴിയിൽ വേറെ ഗുഹഉണ്ടാക്കി അതിൽഇരിക്കാൻ തുടങ്ങിയതോടെ മലപ്പുറം ജില്ലാ ട്രോമാ കെയറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര, കോട്ടക്കൽ യൂണിറ്റ് പ്രവർത്തകർ ചേർന്ന് കുറുനരിയെ രക്ഷപ്പെടുത്തി.

രക്ഷാ പ്രവർത്തനത്തിൽ ഇല്യാസ്, അഫ്സറലി, റഫീഖ്, സർജീൽ, റിയാസ്, ലെത്തീഫ്, ഷാജി, ഉനൈസ് വലിയോറ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}