വേങ്ങര: ജനജീവിതം ദുസ്സഹമാക്കുന്ന വർധിപ്പിച്ച കെട്ടിട നികുതി എത്രയും പെട്ടെന്ന് പിൻ വലിക്കാൻ കേരള സർക്കാർ തയാറാവണമെന്ന് ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീർ അബൂബക്കർ. വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി, ഇടത് സർക്കാരിന്റെ കെട്ടിട നികുതി വർധനക്കെതിരെ വേങ്ങര പഞ്ചായത്ത് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള കെട്ടിത്തിന്റെ തറ വിസ്തീർണം കൂട്ടുകയോ മറ്റെന്തെങ്കിലും മാറ്റമോ വരുത്തിയത് പിഴയോടുക്കാതെ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതിനുള്ള സമയ പരിധി മെയ് 15 ൽ നിന്നും രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞാലി മാസ്റ്ററുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
മണ്ഡലം സെക്രട്ടറി കെ വി ഹമീദ് മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു.
പരീക്കുട്ടി, അഷ്‌റഫ് പലേരി, കുഞ്ഞാലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കുട്ടി മോൻ, റഹിം ബാവ, അലവി എം. പി, പരീക്കുട്ടി, ഹംസ കള്ളത്താൻ, സക്കറിയ പി, സിദ്ദീഖ് എ. കെ, അസീസ് എം. പി, അബ്ദുൽ റസാക്ക് പറങ്ങോടത്ത്, ഹംസ എം പി, ചോലക്കൻ അബ്ദുൽ റഹ്മാൻ, പി. പി അബ്ദുൽ റഹ്മാൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടി മോൻ സ്വാഗതവും പരീക്കുട്ടി നന്ദിയും പറഞ്ഞു.