കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എൻജിനീയർ വിജിലൻസ് പിടിയിൽ

നിലമ്പൂർ: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എൻജിനീയർ വിജിലൻസിന്റെ പിടിയിൽ. നിലമ്പൂർ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ കാെണ്ടോട്ടി കോടങ്ങാട് സ്വദേശി സി.അഫ്സലിനെ (33) ആണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖ് അറസ്റ്റ് ചെയ്തത്. 

നഗരസഭാ ഓഫിസിൽ വച്ച് നിലമ്പൂർ ആർഎസിലെ കൽപറമ്പിൽ ശിവശങ്കരനിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

മോട്ടർ സൈക്കിൾ വർക്‌ഷോപ് തുടങ്ങാൻ നിർമിച്ച ഷെഡിന് നമ്പറിടാൻ അഫ്സൽ 10,000 കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ശിവശങ്കരന്റെ പരാതി. കഴിഞ്ഞ 2ന് 5000 രൂപ നൽകി. 5000 രൂപ കൂടി വേണമെന്ന് അഫ്സൽ നിർബന്ധം പിടിച്ചു. തുടർന്ന് മലപ്പുറം വിജിലൻസ് ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു. 

ഇന്നലെ രാവിലെ 10ന് നഗരസഭാ ഓഫിസിനു പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം, ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ പണം ശിവശങ്കരൻ കാബിനിലെത്തി കൈമാറവെ അഫ്സലിനെ പിടികൂടുകയായിരുന്നു. അഫ്സലിന്റെ ഡയറി, ബാഗ്, ബന്ധപ്പെട്ട രേഖകൾ എന്നിവ പിടിച്ചെടുത്തു. 

കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അഫ്സലിനെ റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർമാരായ പി. ജ്യോതീന്ദ്രകുമാർ, ഐ.ഗിരീഷ് കുമാർ, എസ്ഐ പി.എൻ.മോഹനകൃഷ്ണൻ, എഎസ്ഐമാരായ ടി.ടി.ഹനീഫ, മധുസൂദനൻ, മണികണ്ഠൻ, സീനിയർ സിപിഒമാരായ പി.പി.സുജിത്ത്, ഇ.എസ്.നിഷ, സന്തോഷ് കൃഷ്ണൻ, പി.വി.ജിറ്റ്സ്, കെ.പി.വിജയകുമാർ, ധനേഷ്, രാജീവ്, രത്നകുമാർ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്. പാണക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. കെ.ജെ.സുബിൻ, ജില്ലാ വ്യവസായകേന്ദ്രം ഡപ്യൂട്ടി റജിസ്ട്രാർ പി.ജെ മുഹമ്മദ് ഹനീഫ എന്നിവരുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}