ബിജെപിയുടെ ന്യൂനപക്ഷ പ്രേമം കാപട്യം- ആർ. എസ്. പി. (എൽ)

വേങ്ങര: രാജ്യത്ത് മുമ്പെങ്ങും  ഇല്ലാത്ത വിധം മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ ആക്രമിച്ച് കൊലചെയ്യുന്ന ബിജെപിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നും മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാൻ ബി.ജെ.പി പദ്ധതി തയ്യാറാക്കുകയാണെന്നും ഇത് ന്യൂനപക്ഷ സമൂഹം തിരിച്ചറിയണമെന്നും ആർ. എസ്. പി (എൽ) സംസ്ഥാന സെക്രട്ടറികോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞു. ആർഎസ്പി ലെനിനിസ്റ്റ്മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറഹ്മാൻ മുള്ളുങ്ങൽ അധ്യക്ഷത വഹിച്ചു.കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് സ്വീകരണവും പ്രത്യേക ഉപഹാരവും നൽകി ആദരിച്ചു. സംസ്ഥാനഅസിസ്റ്റന്റ് സെക്രട്ടറി പോരുവഴി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. 

കോവൂർ മോഹനൻ, എസ് മഹേഷ്, ജില്ലാ സെക്രട്ടറി പി.എച്ച് ഫൈസൽ, മുസ്തഫ തിരൂരങ്ങാടി, പി. കെ ബാവ, പി.നിയാസ്, എൻ. പി പ്രേമൻ, റാഫി ചെങ്ങാനി,കേരള കോൺഗ്രസ്( ബി) യിൽ നിന്നും രാജിവച്ച  സുധീഷ് ഗാന്ധിക്കുന്ന്,എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി പി.എച്ച് ഫൈസലിനനെ യോഗം തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}