കുന്നുംപുറം കൊടക്കല്ലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു

എ ആർ നഗർ: കുന്നുംപുറം കൊടക്കല്ലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. വീടിന്റെ മുൻഭാഗം പൂർണമായിട്ടും തകർന്നിട്ടുണ്ട്.
വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നുംപുറം - കാക്കടംപുറം ഇറക്കത്തിൽ ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു വീടിനു മുൻവശത്തേക്ക് മറിയുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}