വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്‌തു

വേങ്ങര: യംഗ് ഇന്ത്യാ ചാരിറ്റബിൾ ട്രസ്റ്റ് നിർധന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വേങ്ങര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കൊളക്കാട്ടിൽ പൂച്ച്യാപ്പു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഒൻപതാം വാർഡ്‌ മെമ്പർ റഫീഖ് മൊയ്‌തീൻ ചോലക്കൽ അധ്യക്ഷത വഹിച്ചു. 

സാമൂഹ്യ പ്രവർത്തകൻ നാസർ വേങ്ങര, ട്രസ്റ്റ് മെമ്പർ ഘോരഖ് നാഥ്‌ മുംബെ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്സ്റ്റ് സെക്രട്ടറി ബിന്ദു സ്വാഗതം പറഞ്ഞു. കലാ സാംസ്കാരിക പ്രവർത്തകൻ ഹംസ അംജദ് സമാപനം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}