പിൻ വേണ്ട, യുപിഐ ലൈറ്റുമായി ഫോൺ പേ

പേടിഎമ്മിന് പിന്നാലെ ഡിജിറ്റൽ പേയ്മന്റെ് പ്ലാറ്റ്‌ഫോമായ ഫോൺപേയിലും യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഇനിമുതൽ പിൻ നൽകാതെ ഇടപാടുകൾ നടത്താവുന്നതാണ്. അതായത് യുപിഐ ലൈറ്റിന്റെ വരവോടെ ചില നിയന്ത്രണങ്ങളോടെ ഉപഭോക്താ്ക്കൾക്ക് ഈസിയായി ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ചുരുക്കം. 200 രൂപയിൽ താഴെ മൂല്യമുള്ള പേയ്‌മെന്റുകളാണ് ഇത് വഴി നടത്താൻ കഴിയുക. ഉപഭോക്താക്കളുടെ ബാങ്കുകളുടെ കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പോകാതെ തന്നെ, യുപിഐ ലൈററ് ഫീച്ചർ വഴി, പിൻ നമ്പർ നൽകാതെ വേഗത്തിൽ ട്രാൻസാക്ഷൻ നടത്താം. യുപിഐ ലൈറ്റ് ബാലൻസിൽ നിന്ന് തുക നേരിട്ട് ഡെബിറ്റ് ചെയ്യപ്പെടുന്നതിനാലാണ് ഇടപാടുകൾ വേഗത്തിലാകുന്നത്. പിൻ നമ്പർ നൽകേണ്ടാത്തതിനാൽ, ഇത് ഇടപാടുകളെ കൂടുതൽ തടസ്സങ്ങളില്ലാത്തതും സാധാരണ യുപിഐ ഇടപാടുകളേക്കാൾ വേഗമേറിയതുമാക്കുകയും ഇടപാടുകൾ പരാജയപ്പെടാതിരിക്കാൻ കാരണമാവുകയും ചെയ്യുന്നു.

എല്ലാ പ്രമുഖ ബാങ്കുകളും ഫോൺ പേയിലെ ലൈറ്റ് ഫീച്ചർ പിന്തുണയ്ക്കുന്നതിനാൽ  കാര്യങ്ങൾ എളുപ്പമാണ്. മാത്രമല്ല ഏറ്റവും തിരക്കേറിയ സമയത്തുപോലും, പലചരക്ക് സാധനങ്ങൾ പോലുള്ള കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി വളരെ വേഗത്തിലുള്ള തത്സമയ പേയ്മെന്റ് സംവിധാനം, സുഗമമാക്കുന്നതിനായി 'ഓൺ-ഡിവൈസ്' ബാലൻസിലൂടെയാണ് ഫീച്ചർ പ്രവർത്തിക്കുന്നത്.

യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്. കെവൈസി വിവരങ്ങൾ നൽകാതെ തന്നെ ലളിതമായി പ്രക്രിയയിലൂടെ ഉപഭോക്താവിന് അവരുടെ ഫോൺപേ ആപ്പിൽ ആക്ടിവേറ്റ് ചെയ്യാനും, യുപിഐ ലൈററ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും കഴിയും. മാത്രമല്ല ട്രാൻസാക്ഷൻ ഹിസ്റ്ററി (ഇടപാട് വിവരങ്ങള്) മെസേജ് വഴി ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്കിടയിൽ ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കുന്നതിനും, പണരഹിത സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പാണിതെന്നും, വേഗമേറിയതും തടസ്സരഹിതവുമായ കുറഞ്ഞ മൂല്യമുള്ള പേയ്മെന്റുകൾക്കായി ഇന്ത്യ ഈ ഫീച്ചർ സ്വീകരിക്കുമെന്ന്  ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഞങ്ങളെന്നും ഫോൺപേയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുൽ ചാരി അഭിപ്രായപ്പെട്ടു

ഫോൺപേ ആപ്പിൽ യുപിഐ ലൈററ് ആക്ടിവേററ് ചെയ്യുംവിധം

ആദ്യം ഫോൺപേ ആപ്പ് ഓ്പ്പൺ ചെയ്ത് ഹോം സ്‌ക്രീനിൽ ലഭ്യമായ യുപിഐ ലൈറ്റ് പ്രവർത്തനക്ഷമമാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

യുപിഐ ലൈറ്റിൽ ചേർക്കേണ്ട തുക നൽകിയതിനുശേഷം ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക

നിങ്ങളുടെ യുപിഐ പിൻ നൽകുക, നിങ്ങളുടെ ലൈറ്റ് അക്കൗണ്ട് പ്രവർത്തനക്ഷമമാകും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}