ആദ്യ ദിവസത്തെ ക്ലാസിനായുള്ള ഒരുക്കം അവസാന യാത്രയിലേക്കായി, വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തിരൂർ: പറവണ്ണ സ്വദേശിയായ ദർസ് വിദ്യാർഥി പെരിന്തൽമണ്ണ കപ്പുത്തിലെ കുമരംകുളം ജുമാമസ്ജിദിലെ കുളത്തിൽ
മുങ്ങിമരിച്ചു. പറവണ്ണ പള്ളാത്ത് ഹുസൈന്റെ മകൻ ഹാരിസ് (20) ആണ് മരിച്ചത്. 

ഞായറാഴ്ച്ചയായിരുന്നു ഇയാൾ ദർസ് പഠനത്തിനായി ചേർന്നത്. ഇന്നലെ രാവിലെ ആദ്യ ദിവസത്തെ ക്ലാസിനായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സഹപാഠികൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. മക്കരപറമ്പിലെ മതപഠനത്തിന് ശേഷം ഉന്നത പഠനത്തിനായാണ് പെരിന്തൽമണ്ണയ്ക്ക് പോയത്. ആസിഫയാണ് മാതാവ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}