വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി എല്ലാവരും ഉന്നതിയിലേക്ക് എന്ന പ്രമേയത്തിൽ വികസനോത്സവം സംഘടിപ്പിച്ചു. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി പി സഫീർ ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലക്കാരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുഹ് ജാബി ഇബ്രാഹീം, മെമ്പർ രാധാ രമേശ് എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു സംസാരിച്ചു. ബി ഡി ഒ ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന വിവിത കലാപരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർക്ക് വേതിൽ വെച്ച് സർട്ടി ഫിക്കറ്റ് വിതരണം ചെയ്തു. പട്ടികജാതി ഓഫീസർ ആതിര പരിപാടിക്ക് നന്ദി പറഞ്ഞു.