ഗണിത ഒപ്പനയുമായി പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ

ചേറൂർ: ആശയം കൊണ്ടും അവതരണ ശൈലി കൊണ്ടും ബലി പെരുന്നാളിനോട് അനുബന്ധിച്ച് പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഗണിത ഒപ്പന നവ്യാനുഭവമായി. ഗണിത പാഠപുസ്തകതാളുകളിൽ നിന്നെടുത്ത സമവാക്യങ്ങളും, സൂത്രവാക്യങ്ങളും, ഗണിത പ്രതിഭകളുടെ പേരുകളും ജീവിതക്കണക്കിലെ ലാഭവും നഷ്ടവും, പലിശയും കൂട്ടുപലിശയും, സമയവും ദൂരവും ഗണിതശാസ്ത്ര ഉപകരണങ്ങളും ആശയങ്ങളായി സദസിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ഒരു ബാലികേറാമലയായ ഗണിത ശാസ്ത്രം വേറിട്ട പഠനാനുഭവമായി കുട്ടികൾക്ക്.

ഹൈസ്ക്കൂൾ വിഭാഗത്തിലെ ഗണിത ശാസ്ത്ര ക്ലബ് ആണ് ഈ നവീനാശയം ഒപ്പന രൂപത്തിൽ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. പരമ്പരാഗത ശൈലിയിൽ നിന്നുള്ള ചുവടുകളിൽ നിന്ന് മാറി വൃത്തവും, ചതുർഭുജവും, ഞാണും, ആരവും, കോണും ഒപ്പനച്ചുവടുകളിൽ ദൃശ്യാവിഷ്ക്കാരം നടത്തിയപ്പോൾ മുഴങ്ങിയത് സദസിൽ നിന്നുള്ള കരഘോഷമായിരുന്നു
             
പ്രഥമാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇംഗ്ലീഷ് അധ്യാപകനായ അഹമ്മദ് ചെറുവാടിയാണ് ഈ ഒപ്പനയുടെ വരികൾ ചിട്ടപ്പെടുത്തിയതും കുട്ടികളെ പരിശീലിപ്പിച്ചതും. കെ.ഇ.സലീം (ഡെ.എച്ച്.എം), കെ.പി.രാജേഷ്, മീനാകുമാരി, കുഞ്ഞഹമ്മദ് ഫാറൂഖ്, സന്തോഷ് അഞ്ചൽ, സമീർ കൊളക്കാട്ടിൽ, കുമാരി വൈഗ എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}