ഹോപ്പ് ഫൗണ്ടേഷന് വഫ അൽ ഐൻ ഗ്രൂപ്പ് ഫണ്ട് കൈമാറി

പറപ്പൂർ: വഫ അൽ ഐൻ ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പറപ്പൂരിൽ പുതുതായി തുടങ്ങുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്ററിന് വേണ്ടി നടത്തിയ ഫണ്ട് സമാഹരണം ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.

പറപ്പൂർ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വഫ അൽ ഐൻ ടീമിന് വേണ്ടി വഫ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പാലശ്ശേരിയുടെ സാനിധ്യത്തിൽ സൈതലവി ഉണ്ണിയാലുങ്ങൽ ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

പ്രസ്തുത ചടങ്ങിൽ വഫ ഭാരവാഹികളായ റഷീദ് ഇല്ലത്ത്, മുഹമ്മദ് ബാവ ചേറൂർ, സിറാജ് കൂട്ടീരി, ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി. ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, പി.ആർ.ഒ. എ.എ. അബ്ദുറഹ്മാൻ ,ഓഫീസ് അസിസ്റ്റൻറ് ടി.പി. ഹനീഫ  എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}