വേങ്ങരയിൽ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം വിപണന മേള വേങ്ങര ബസ് സ്റ്റാന്റിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു.

നാടന്‍ പച്ചക്കറികള്‍, ഇഞ്ചിപ്പുളി, അച്ചാറുകള്‍, സാമ്പാര്‍ പൊടി, ചട്നിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി പപ്പടം, തേന്‍, ശര്‍ക്കര വരട്ടി, കായ വറവ്, തുണികള്‍, തേങ്ങ, തുണിസഞ്ചി, പായസം തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഗുണമേന്മയോടുകൂടി മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാണ്. 

അമ്പതോളം കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും മൂല്യവര്‍ദ്ധിത യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ എന്നിവ ഓണവിപണിയില്‍ ലഭ്യമാണ്.

പൊതുവിപണിയില്‍നിന്നും ലഭിക്കുന്ന സാധനങ്ങള്‍ക്ക് പുറമേ പൂര്‍ണമായും കുടുംബശ്രീ യൂണിറ്റുകളില്‍ തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ കൂടി വിപണനമേളയില്‍ ലഭ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുതലായവ മേളയില്‍ വന്നു വില്‍ക്കാനും അവസരമുണ്ട്.  ആഗസ്റ്റ് 26വരെയാണ് മേള.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു. ടി.കെ. കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി. എം. ആരിഫ, സി.പി. ഹസീനാ ബാനു, കുറുക്കൻ മുഹമ്മദ്, ചോലക്കൻ റഫീഖ്, സി.പി. ഖാദർ, സി.ഡി.എസ്. പ്രസിഡന്റ് വി. പ്രസന്ന, കെ.കെ. തങ്കം രാമകൃഷ്ണൻ, സി. ജമീല, രാധ അമ്പാടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}