വേങ്ങര: മണിപ്പൂരിൽ നടക്കുന്നത് തുല്യതയില്ലാത്ത ക്രൂരതയാണന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഫണ്ട് ശേഖരണത്തിൽ ഒന്നാം സ്ഥാനം നേടിയ വേങ്ങര മണ്ഡലം കമ്മറ്റി കീഴ്ഘടകങ്ങളെ ആദരിക്കാൻ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂരതയും പീഡനവും വർഗീയ ധൃവീകരണവും പ്രോൽസാഹിപ്പിക്കുകയും അതിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് രാജ്യം ഭരിക്കുന്ന സർക്കാറിൽ നിന്നുണ്ടാവുന്നതെന്നും ഇടത് പക്ഷ ഭരണം സംസ്ഥാനത്ത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് പി കെ അസ് ലു അധ്യക്ഷനായി. അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, മണ്ഡലം ഭാരവാഹികളായ പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, പി.പി ആലിപ്പ, കെ.പി കുഞ്ഞാലൻകുട്ടി, മുസ്തഫ മങ്കട, ആവയിൽ സുലൈമാൻ, ചാക്കീരി ഹർഷൽ, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, ഇ.കെ മുഹമ്മദലി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം എം കുട്ടി മൗലവി, കെ എം കോയാമു, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി എ ജവാദ്, അഡ്വ. ത്വഹാനി, വനിതാ ലീഗ് സെക്രട്ടറി ലൈല പുല്ലോണി, അലി കുഴിപ്പുറം, പുള്ളാട്ട് ഷംസു, എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ഷൗക്കത്ത് കടമ്പോട്ട്, പഞ്ചായത്ത് ഭാരവാഹികളായ ഖാദർ പറമ്പിൽ, ടി.വി ഇഖ്ബാൽ, ടി.പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ.ടി അബ്ദുസ്സമദ്, എൻ.ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുജീബ്, ഇ.കെ മുഹമ്മദ് കുട്ടി, എ.പി ഹംസ, പൂങ്ങാടൻ ഇസ്മായിൽ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.