പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി

വേങ്ങര: വേങ്ങര സബ് ജില്ലാ ജവർലാൽ നെഹ്‌റു ഹോക്കി ടൂർണ്ണമെന്റിൽ ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ കിരീടം ചൂടി. പറപ്പൂർ ഐ.യു.എച്.എസ്.എസിൽ വെച്ച് നടന്ന മത്സരത്തിൽ ഒതുക്കുങ്ങൽ ജി.എച്.എസ്.എസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചേറൂർ സ്കൂൾ പരാജയപ്പെടുത്തിയത്.

അടുത്ത മാസം നടക്കുന്ന മലപ്പുറം ജില്ലാ ജെ.എൻ ഹോക്കി മത്സരത്തിൽ വേങ്ങര സബ് ജില്ലക്ക് വേണ്ടി ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ കളത്തിലിറങ്ങും. വിജയികളായ ടീം അംഗങ്ങളെയും പരിശീലകനെയും സ്കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}