അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര അൽസലാമ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരപ്പിൽപാറ യുവജന സംഘം സൗജന്യ അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പിൽ പാറ ചെള്ളിത്തൊടു മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. 

ഡോ. ജോവിൻ ജോസ് , ഡോ. ഹിഷാം അബൂബക്കർ എന്നിവർ ബോധവൽക്കരണ ക്ലാസ്സിനും പരിശോധനക്കും നേതൃത്വം നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ അസ്യ മുഹമ്മദ്, എ.കെ. എ നസീർ ,ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, ഹോസ്പ്പിറ്റൽ പി.ആർ ഒ ബീരാൻ , മിസ്ഹാബ്, എൻ വൈ കെ വളണ്ടിയർ അസ്ലം, സിദ്ധീഖ് നരിക്കോടൻ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, മുഹ്യ ദ്ധീൻ കീരി എന്നിവർ പ്രസംഗിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 120 രോഗികൾ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ സമദ് കുറുക്കൻ, ഇബ്രാഹീം കെ.കെ, ജംഷീർ ഇ.കെ, അക്ബർ കെ, ഷമീൽ സി, സുമേഷ് വി , ഷിബിലി എ.ടി, കലാം കെ , സുഹൈൽ കെ , ഫൈസൽ കെ, റാഫി കെ , റാഷിദ് എൻ , റാഫി കെ , ഖാലിദ് ഇ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}