മലപ്പുറം: കളക്ടറേറ്റിന് മുന്നിലെ മദ്യനിരോധന സമിതിയുടെ സത്യാഗ്രഹം ഒരുമാസം
പിന്നിട്ടു.എൽ ഡി എഫ് സർക്കാർ എടുത്ത് കളഞ്ഞ മദ്യഷാപ്പുകൾ അനുവദിക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്കുണ്ടായിരുന്ന അധികാരം തിരിച്ചു നൽകുക, മദ്യ വ്യപനത്തിന് കാരണമാകുന്ന എൽ ഡി എഫ് സർക്കാരിന്റെ മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ 32-ാം ദിവസമായ ഇന്ന് ഐക്യദാർഢ്യവുമായി
ആം ആദ്മി പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങൾ ജാഥയായി വന്ന് സത്യാഗ്രഹികളോടപ്പം സമരത്തിൽ പങ്കെടുത്തു. ഇന്നത്തെ സത്യാഗ്രഹം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത എസ് വർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഐക്യദാർഢ്യ സംഘത്തെ സ്വീകരിച്ചു. സമരസമിതി നേതാക്കൾക്കു പുറമെ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ മങ്കട, ജനറൽ സെക്രട്ടറിഷബീർ അലി മുല്ല വീട്ടിൽ, ട്രഷറർ വി.മുഹമ്മദലി, കെ.ടി. മാനു , അഡ്വ. സി.എം.എ.നാസർ, സുധ.വി.പി, നിസാർ മങ്കട, സമരനേതാക്കളായ ഖദീജ നർഗീസ്, ഇയ്യച്ചേരി പദ്മിനി, കെ.എ.ഗോവിന്ദൻ , കെ.എസ്. വർഗീസ് എന്നിവർ പ്രസംഗിച്ചു.