പറപ്പൂർ: "വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ" എന്ന മുദ്യാവാക്യം ഉയർത്തിപ്പിടിച്ച് 2023 സിംസംമ്പർ 01- 20 വഴിക്കടവ് മുതൽ പൊന്നാനി വരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം പറപ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി കവലകളിൽ പോസ്റ്റർ പതിച്ച് പോസ്റ്റർ ഡേ ആചരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എ.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം പറമ്പത്ത് മുഹമ്മദ് പോസ്റ്റർ പതിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ സ്ഥലങ്ങളിൽ പറപ്പൂർ പഞ്ചായത്ത് അജ്മാൻ കെ.എം.സി.സി. രക്ഷാധികാരി സി.വി. അസ്ക്കർ സാഹിബ്, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി.പി.മുസ്ഥഫ തുടങ്ങിയവർ പോസ്റ്റർ പതിച്ചു.
വാർഡ് കമ്മിറ്റി അംഗങ്ങളായ പി.കെ അബ്ദുൽ റസാഖ്, എ.കെ. ഫൈസൽ, കെ.കെ ശഫീഖ്, കെ. സലാം, ടി.പി. റഷീദ്, സി.സലാം ബാവ, സി. ലത്തീഫ്, ഇ.കെ. ശമീം എന്നിവർ നേതൃത്വം നൽകി.