വേങ്ങര: മലപ്പുറം റവന്യു ജില്ലാ ജൂനിയർ ഗേൾസ് ഹോക്കി ടൂർണമെന്റ് രണ്ടാം സ്ഥാനം നേടിയ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സ്കൂൾ ടീമിലെ അംഗങ്ങളായ അനുഷ്ക യുപി, ലിഖ കെപി, തൃഷ കൃഷ്ണൻ എൻപി എന്നിവരെയും എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ പാക്കടപുറയാ 2023 എൽ എസ് എസ് വിജയി അഭിഷേക് യുപി യേയും ഉള്ളാട്ടു പറമ്പ് കോളനി മെമെന്റോ നൽകി ആദരിച്ചു.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. എ ഡി എസ് ശോഭന എംകെ സ്വാഗതം പറഞ്ഞു. യുപി സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് യുപി നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ ഫസൽ കെപി, pmsam യുപി സ്കൂൾ മാനേജർ ഷെരീഫ് കെപി, കൃഷ്ണൻ തുടങ്ങിയവരും കോളനി കുടുംബ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.