നിപ: നേരിടാൻ സജ്ജം

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ദുരന്തനിവാരണ അതോറിറ്റി പ്രത്യേക യോഗം ചേർന്നു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ. ഡോ. ആർ. രേണുക അറിയിച്ചു.

നിലവിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ആരും സമ്പർക്കപ്പട്ടികയിലില്ല. എങ്കിലും നിപയെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ എല്ലാവരും മനസ്സിലാക്കണം. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പനിയും അപസ്മാരലക്ഷണവും കാണിച്ച ഒരാളെ നിലവിൽ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരുകയാണ്. സമ്പർക്കപ്പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു.

ജില്ലാകളക്ടർ വി.ആർ. പ്രേംകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഏത് സാഹചര്യെത്തയും നേരിടുന്നതിനായി കർമ്മപദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പ്, മഞ്ചേരി മെഡിക്കൽകോളേജ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പോലീസ്, ആയുഷ് , ഹോമിയോ, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ്, തുടങ്ങിയവയുടെ വകുപ്പ് മേധാവികൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}