കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്

കോഴിക്കോട് വിമാന താവളത്തിൽ പൂർണ തോതിൽ പകൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ശൈത്യകാല ഷെഡ്യൂൾ തുടങ്ങുന്ന ശനിയാഴ്ച മുതലാണിത്. കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച നോട്ടാം (നോട്ടീസ് ടൂ എയർമാൻ) ഇന്ന് പിൻവലിക്കും. 

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. വിമാനങ്ങൾ രാത്രിയിൽ മാത്രമായത് കരിപ്പൂരിൽ കനത്ത തിരക്കിന് കാരണമായിരുന്നു.

നിയന്ത്രണം നീക്കുന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികളുടെ ചില സർവീസുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. വിമാന സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ വിമാനത്താവള അധികൃതർക്ക് കൈമാറി വരികയാണ്. കരിപ്പൂരിൽ ഒരേസമയം 12 വലിയ വിമാനങ്ങൾ നിർത്തുന്നതിനുള്ള സൗകര്യമാണുള്ളത്. ഒരേ സമയം കൂടുതൽ വിമാനങ്ങൾ എത്തുന്നത് യാത്രക്കാർക്കും വിമാനത്താവള അധികൃതർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതു കണക്കിലെടുത്ത് സമയമാറ്റം നടപ്പാക്കാൻ വിമാന കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പ്രതീക്ഷിച്ചതിലും ഒരു മാസം മുൻപാണ് നിയന്ത്രണം നീക്കുന്നത്.
കരാർ കമ്പനിക്ക് റൺവേ റീ- കാർപെറ്റിങ്ങിന് 11 മാസം നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. റീ കാർപെറ്റിങ്ങിനൊപ്പം, സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയായിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}