വേങ്ങര ബ്ലോക്ക് കേരളോത്സവം വോളിബോൾ മത്സരത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജേതാക്കളായി

വേങ്ങര: ഇന്നലെ വലിയോറ വി വി സി ഗ്രൗണ്ടിൽ വെച്ച് നടന്ന വേങ്ങര ബ്ലോക്ക് തല കേരളോൽസവം 2023 ന്റെ ഭാഗമായ വോളി ബോൾ മൽസരത്തിൽ വേങ്ങര ഗ്രമ പഞ്ചായത്ത് പറപ്പൂർ ഗ്രാമ പഞ്ചായത്തിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. 

വേങ്ങര വലിയോറയിൽ അടുത്ത മാസം 17, 18, 19 ദിവസങ്ങളിൽ നടക്കുന്ന മലപ്പുറംജില്ലാ കേരളോൽസവം വോളി ബോൾ മൽസരത്തിലേക്ക്‌ യോഗ്യത നേടി. ആറു പഞ്ചായത്തുകൾ മാറ്റുരച്ച ആവേശകരമായ മൽസരം വേങ്ങരബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. 

രാത്രി 7 നു ആരംഭിച്ച മൽസരങ്ങൾ 2 മണിക്കാണ് അവവസാനിച്ചത്. മികച്ച കളി കാഴ്ചവെച്ച് കാണികളെ എല്ലാ ടീമുകളും ആവേശം കൊള്ളിച്ചു.   

ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ ( 25 - 15, )- ( 25 - 15 ) (25 - 19 ) എന്ന സ്കോർ നേടി കൊണ്ടാണ്‌വേങ്ങര പഞ്ചായത്ത് ചാമ്പ്യൻമരായത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}