പറപ്പൂരിൽ അംജദ പ്രസിഡന്റ് സൈദുബിൻ വൈസ് പ്രസിഡന്റ്

പറപ്പൂർ: ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻറായി അംജദ ജാസ്മിനും (കോൺഗ്രസ്സ് ), വൈസ് പ്രസിഡൻറായി ഇ.കെ സൈദുബിനും (മുസ്ലിം ലീഗ്) തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ പ്രകാരം നിലവിലെ പ്രസിഡൻ്റ് വി.സലീമ ടീച്ചറും (മുസ്ലിം ലീഗ്) വൈസ് പ്രസിഡൻ്റ് സി. കുഞ്ഞമ്മദ് മാസ്റ്ററും കോൺഗ്രസ്സ് ) സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത ഒരു വർഷം ലീഗും കോൺഗ്രസ്സും  സ്ഥാനമാനങ്ങൾ പരസ്പരം മാറാനായിരുന്നു യു.ഡി.എഫ് കമ്മറ്റി തീരുമാനം. പ്രസിഡൻറ് സ്ഥാനത്തേക്ക് ഒമ്പതാം വാർഡ് മെമ്പർ അംജദ ജാസ്മിനെ മുൻ പ്രസിഡൻ്റ് വി.സലീമ ടീച്ചർ നിർദ്ദേശിക്കുകയും എ.പി ഷാഹിദ പിന്താങ്ങുകയും ചെയ്തു.പ്രസിഡൻറിന് 15 വോട്ടും എതിർ സ്ഥാനാർത്ഥി നസീമ സിറാജിന് 3 വോട്ടും ലഭിച്ചു.പ്രതിപക്ഷ അംഗം 11-ാം വാർഡിലെ സി.കബീർ മാസ്റ്റർ ഹാജറായില്ല. വൈസ് പ്രസിഡൻ്റായി നിലവിലെ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും രണ്ടാം വാർഡ് മെമ്പറുമായ ഇ കെ സൈദുബിനെ മുൻ വൈസ് പ്രസിഡൻ്റ്
സി.കുഞ്ഞമ്മദ് മാസ്റ്റർ നിർദ്ദേശിക്കുകയും താഹിറ എടയാടൻ പിന്താക്കുകയും ചെയ്തു. സൈദുബിന് 15 വോട്ടും എതിർ സ്ഥാനാർത്ഥി എ.പി ഹമീദിന് ന് 3 വോട്ടും ലഭിച്ചു. വേങ്ങര ബ്ലോക്ക് അസി.എഞ്ചിനിയർ മുജീബ് ആയിരുന്നു ഭരണാധികാരി.
അനുമോദന യോഗത്തിൽ പ്രസിഡൻ്റ് അംജദ ജാസ്മിൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് ഇ കെ സൈദുബിൻ, യു.ഡി.എഫ് നേതാക്കളായ ടി.പി അഷ്റഫ്, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, നാസർ പറപ്പൂർ, നജീബ് കൊളക്കാട്ടിൽ, അലി കുഴിപ്പുറം, കെ.പി റഷീദ്, സിദ്ദീഖ് പൊട്ടിപ്പാറ, എം.കെ ഷാഹുൽ ഹമീദ്,വി.എസ് മുഹമ്മദലി, മുൻ പ്രസിഡൻ്റ് വി.സലീമ ടീച്ചർ, മുൻ വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, മുൻബ്ലോക്ക് മെമ്പർ സഫിയ കുന്നുമ്മൽ, സ്ഥിരം സമിതി ചെയർപേഴ്സൺ പി.ടി റസിയ, എ.എസ് അഞ്ജന, മെമ്പർമാരായ എ.പി ഹമീദ്, ടി.പി സുമിത്ര, ലക്ഷ്മണൻ ചക്കുവായി, എ.പി ഷാഹിദ,നസീമ, ടി.ഇ സുലൈമാൻ, താഹിറ എടയാടൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}