ചേറൂർ: ജി എം എൽ പി സ്കൂൾ ചേറൂർ നടത്തിയ കായികമേള വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി. യതീംഖാന സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള ഹെഡ്മിസ്ട്രസ്സ് പി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റ് നടത്തി തുടക്കം കുറിച്ച കായികോത്സവം റിലേ മത്സരങ്ങളോടെ സമാപിച്ചു.
ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.
മത്സരങ്ങൾക്ക് ഫൈസൽ മൂഴിക്കൽ, അനൂപ് വി, രശ്മി കെ. സുവർണ്ണ പി എന്നിവർ നേതൃത്യം നൽകി. പി.ടി.എ ഭാരവാഹികളായ ജലീൽ മണ്ടോട്ടിൽ ,അബ്ദുറഹിമാൻ കുട്ടി എന്നിവർ സമ്മാന വിതരണം നടത്തി. ചേറൂർ ജി എം എൽ പി വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം കായിക മേള വിപുലമായി സംഘടിപ്പിക്കുന്നത്.