ടൗൺ ടീം ചേറ്റിപ്പുറം ജേതാക്കളായി

വേങ്ങര: ഡിഫെൻസ് ഫുട്ബോൾ ക്ലബ്ബ് സംഘടിപ്പിച്ച അഖില കേരള വൺഡേ സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ 
ഗവൺമെന്റ് അംഗീകൃത ഓൺലൈൻ വാഹന പുക പരിശോധന കേന്ദ്രം PUC ചേറ്റിപ്പുറമാട് വേങ്ങര സ്പോൺസർ ചെയ്ത ടൗൺ ടീം ചേറ്റിപ്പുറം ജേതാക്കളായി.
ജില്ലയിലെ 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഗണ്ണേഴ്സ് കോട്ടുമലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടൗൺ ടീം ചേറ്റിപ്പുറം ജേതാക്കളായത്.
                   
M - DINE multi cuisine restaurant ചേറൂർ റോഡ് സിനിമഹാൾ വേങ്ങര സമ്മാനിക്കുന്ന ട്രോഫി ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സലാം പുത്തൻ പറമ്പ് സമ്മാനിച്ചു.
                       
റണ്ണേഴ്സുകളായ ഗണ്ണേഴ്സ് കോട്ടുമലക്ക് Calicut cafeteria കച്ചേരിപ്പടി സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫി ടൂർണമെന്റ് കൺവീനർ ബാസിത്ത് സമ്മാനിച്ചു.

ടൂർണമെന്റിൽ മൂന്നാം സ്ഥാന നേടിയ മൊഗാല ചേറൂരിന്  AQUA LIFE water purification വേങ്ങര സമ്മാനിക്കുന്ന തേർഡ് പ്രൈസ് ട്രോഫി ടൂർണമെന്റ് കമ്മറ്റി ചീഫ് കോർഡിനേറ്റർ ഫാരിസ് സമ്മാനിച്ചു.
      
ടൂർണമെന്റിൽ നാലാം സ്ഥാനം നേടിയ സ്പാർക്ക് നെല്ലിപറമ്പിന് MARK colour palace cinima hall junction vengara സമ്മാനിക്കുന്ന ട്രോഫി ടൂർണമെന്റ് പബ്ലിസിറ്റി കൺവീനർ നജീബ് സമ്മാനിച്ചു.

ടൂർണമെന്റിൽ മികച്ച താരമായി ഗണ്ണേഴ്സ് കോട്ടുമലയുടെ നിയാസ് ബെല്ലയും മികച്ച ഡിഫെന്ററായി ബാസിത്ത് പാണ്ടികശാലയും തെരെഞ്ഞെടുക്കപ്പെട്ടു.
ഫൈനൽ മൽസരത്തിൽ ഹീറോ ഓഫ് ദ മാച്ചായി ടൗൺ ടീം ചേറ്റിപ്പുറമാടിന്റെ ബാവയെയും ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി ചേറ്റിപ്പുറമാടിന്റെ സകരിയ്യയും തെരെഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഒട്ടനവധി പുരസ്കാരങ്ങളും സ്നേഹാദരവും സമ്മാനിച്ച വർണാഭമായ ചടങ്ങിൽ
വിശിഷ്ട വ്യക്തികൾ
ചീഫ് ഗസ്റ്റുകൾ തുടങ്ങിയവർക്ക് സംഘാടക സമിതി നന്ദി അറിയിച്ചു.

ഭാരവാഹികളായ സലാം പുത്തൻ പറമ്പ്, ഫാരിസ്, ബാസിത്ത്, നജീബ്, മുഹമ്മദ് ഇരിങ്ങല്ലൂർ, ഇബ്രാഹീം 
തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}