താനൂർ: കാലിക്കറ്റ് സർവകലാശാലാ ഫിസിക്‌സ് പഠനവകുപ്പിൽനിന്ന് പി.ജി. നേടിയ താനൂർ സ്വദേശി എം.പി. ഫർഹാന തസ്‌നിക്ക് യു.കെ.യിലെ ലിവർപൂൾ സർവകലാശാലയുടെ മേരിക്യൂറി ഫെലോഷിപ്പ്. മൂന്നുവർഷത്തെ ഗവേഷണത്തിനും അനുബന്ധച്ചെലവുകൾക്കുമായി ഒന്നരക്കോടിയോളം രൂപ ഫെലോഷിപ്പായി ലഭിക്കും.
കാലിക്കറ്റ് സർവകലാശാലയിൽ പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഫർഹാന തസ്‌നി. ഫിസിക്‌സ് പഠനവകുപ്പിലെ പ്രൊഫ. ഡോ. എം.എം. മുസ്തഫയ്ക്ക് കീഴിലാണ് പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഫർഹാനയെ അഭിനന്ദിച്ചു.
താനൂരിലെ എം.പി. മുഹമ്മദലി, കെ. സുഹറാബി ദമ്പതിമാരുടെ മകളാണ്. എസ്.എം. അഫീദാണ് ഭർത്താവ്. ഇവ ഐറിൻ മകളാണ്.