എ.ആർ. നഗർ കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം തുടങ്ങി

എ.ആർ. നഗർ: എ.ആർ. നഗർ കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം തുടങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, റഷീദ് കൊണ്ടാണത്ത്, സമീറ പുളിക്കൽ, അബ്ദുൽ അസീസ്, പി. ഫിർദൗസ്, ഡോ. ഫിറോസ്ഖാൻ, എ.പി. ഹംസ, ഹുസൈൻ ഹാജി, സി. സമീർ, പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}