പൂത്തുമ്പികൾ ഭിന്നശേഷി കലോത്സവം

വേങ്ങര: ഗ്രാമപഞ്ചായത്ത് ഭിന്ന
ശേഷി കലോത്സവം പൂത്തുമ്പികൾ തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 39 അംഗൻവാടികളിലെ നൂറിലധികം കുരുന്നു പ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലിം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ ൻ എം. ആരിഫ, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. ഖാദർ, ചോലക്കൻ റഫീഖ് മൊയ്തീൻ, എം.
അബ്ദുൽ മജീദ്, വി. യൂസുഫ
ലി, പി.പി. ഖമർ ബാനു, തുമ്പയിൽ നുസ്രത്ത്, ഇ.കെ. റുബീന അബ്ബാസ്, എ.കെ. ജംഷീറ എം. ആസ്യ മുഹമ്മദ്, കെ. നജ്മുന്നിസ, എം.പി. ഉണ്ണികൃഷ്ണൻ, എ.കെ. നഫീസ, നുസ്രത്ത് അനാടൻ, എൻ.ടി. മൈമൂനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷൈലജ, പരിവാർ പ്രസിഡന്റ് ഹംസക്കുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി. ലുബ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}